04 December Wednesday

യാത്രപോകാം കെഎസ്‌ആർടിസിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

കഴിഞ്ഞ ഞായറാഴ്‌ച കാഞ്ഞങ്ങാട്‌ ഡിപ്പോയിൽനിന്ന്‌ വയനാടിലേക്ക്‌ കെഎസ്‌ആർടിസിയിൽ യാത്ര പോയവർ

കാസർകോട്‌
ഇടക്കാലത്ത്‌ നിർത്തിയ കെഎസ്‌ആർടിസി ടൂറിസം പാക്കേജ്‌ യാത്ര ജില്ലയിൽ ആരംഭിച്ചു. കാസർകോട്‌, കാഞ്ഞങ്ങാട്‌ ഡിപ്പോകളിൽ നിന്നായി നടത്തുന്ന യാത്രയുടെ പട്ടിക പുറത്തിറക്കി. ഒറ്റദിവസത്തെ യാത്ര അധികവും ഞായറാഴ്‌ചകളിലാണ്‌ പ്ലാൻ ചെയ്യുന്നത്‌. 
ജില്ലയിലെ മുഖ്യ ടൂറിസം കേന്ദ്രങ്ങളായ റാണിപുരം, അനന്തപുരം, കണ്ണൂർ ജില്ലയിലെ പൈതൽമല എന്നിവയിലേക്കാണ്‌ കൂടുതലും സർവീസ്‌. 
ശബരിമലയിലടക്കം എസി, നോൺ എസി ഹൈടെക്‌ ബസുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. നിലവിൽ ഗ്രൂപ്പുകൾക്കാണ്‌ കാസർകോട്‌ ഡിപ്പോയിൽനിന്ന്‌ ശബരിമല ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നത്‌. സ്വകാര്യ സർവീസിന്‌ നൽകുന്നതിനേക്കാളും കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക്‌ യാത്രചെയ്യാൻ ശബരിമല കെഎസ്‌ആർടിസി ട്രിപ്പിലൂടെ സാധിക്കും. 
കാസർകോട്‌ ഡിപ്പോയിലെ ഈ മാസത്തെ ടൂറിസം സർവീസുകൾ:  7: റാണിപുരം, 8 : പൈതൽമല, 12 : വയനാട്‌, 14 : റാണിപുരം, 15 : പൈതൽമല, 20: മൂന്നാർ, 21 :റാണിപുരം, 22: ശബരിമല, 25: പൈതൽമല, 26: വയനാട്‌, 27: മൂന്നാർ, 28: റാണിപുരം, 29: പൈതൽമല. വിവരങ്ങൾ 9446862282, 8848678173 എന്നീ നമ്പറിൽ ലഭിക്കും. ടിക്കറ്റ്‌ നിരക്ക്‌, പുറപ്പെടുന്ന സമയം, സന്ദർശിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഫോണിൽ വിളിച്ചാൽ അറിയാം.
കാഞ്ഞങ്ങാട്‌ ഡിപ്പോയിൽ നിന്നാണ്‌ അനന്തപുരം അടക്കമുള്ള ക്ഷേത്രങ്ങളിലേക്ക്‌ സർവീസ്‌ നടത്തുന്നത്‌.  7: കാസർകോട്‌ ക്ഷേത്രങ്ങൾ (മല്ലം, മധൂർ, അനന്തപുരം, തൃക്കണ്ണാട്‌, പള്ളിക്കര ബീച്ച്).  8: കണ്ണൂർ ക്ഷേത്രങ്ങൾ (പറശിനിക്കടവ്‌, തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രം, മാടായിക്കാവ്‌, വയലപ്ര), 12: റാണിപുരം (ആനന്ദാശ്രമം, ബേക്കൽകോട്ട, പള്ളിക്കര ബീച്ച്‌, നിത്യാനന്ദാശ്രമം), 14: വയനാട്‌ (ബാണാസുര സാഗർ, എൻ ഊര്‌, പൂക്കോട്‌ തടാകം, തേൻ മ്യൂസിയം, ജംഗിൾ സഫാരി), 15: റാണിപുരം, 20: മൂന്നാർ (മറയൂർ, കാന്തല്ലൂർ), 21, 29: വയനാട്‌, 22: കണ്ണൂർ (പാലക്കയം തട്ട്‌, മഞ്ഞപ്പുല്ല്‌ വ്യൂ പോയന്റ്‌, ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി ഹിൽടോപ്പ്‌, അളാകപുരി). വിവരങ്ങൾക്ക്‌: 9446088378. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top