15 November Friday

കലക്ടറേറ്റിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
കാസർകോട് 
കലക്ടറേറ്റ്‌ വളപ്പിലുള്ള റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടി. 2013ൽ അന്നത്തെ എംപി പി കരുണാകരൻ മുൻകൈയെടുത്താണ്‌ ഇവിടെ  റിസർവേഷൻ സൗകര്യം ആരംഭിച്ചത്‌. മികച്ച നിലയിൽ പ്രവർത്തിച്ചുവന്ന ഈ കൗണ്ടർ കരാർ പുതുക്കാത്ത സാഹചര്യത്തിൽ ആഗസ്‌ത്‌ ഒന്നിന്‌ അടച്ചുപൂട്ടുമെന്ന്‌ റെയിൽവേ മുന്നറിയിപ്പ്‌ നൽകിയിരുന്നു. സിവിൽ സ്റ്റേഷനിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ ആശ്രയിക്കുന്ന കൗണ്ട-റാണിത്‌.
 കരാർ പുതുക്കുന്നതിനുള്ള അപേക്ഷ ജൂലൈ 30-ന് റെയിൽവേ അധികൃതർക്ക് നൽകിയിരുന്നുവെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്‌. കരാർ തീരുന്നതിന്‌ തലേദിവസം മാത്രം പുതുക്കാൻ കാത്തിരുന്നതിന്‌ പകരം  നേരത്തെ ഇതിന്‌ തയ്യാറായിരുന്നുവെങ്കിൽ കൗണ്ടർ അടച്ചുപൂട്ടില്ലായിരുന്നുവെന്ന ആക്ഷേപമുണ്ട്‌.  
ആഗസ്‌ത്‌ ഒന്നിനുതന്നെ  റെയിൽവേ ജീവനക്കാരെത്തി ടിക്കറ്റ് റിസർവേഷനുള്ള സാമഗ്രികൾ  കൊണ്ടുപോയി. കരാർ പുതുക്കി ലഭിച്ച ശേഷം കൗണ്ടർ തുറക്കുമെന്നും താൽക്കാലികമായാണ് അടച്ചതെന്നും കലക്ടറേറ്റിൽ റിസർവേഷൻ കൗണ്ടർ കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ജീവനക്കാർ പറയുന്നു. കൗണ്ടർ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട്‌ കലക്ടർ കെ ഇമ്പശേഖർ റെയിൽവേ കൊമേഴ്ഷ്യൽ വിഭാഗത്തിന് കത്തയച്ചതായും ഇവർ അറിയിച്ചു. 
സിവിൽ സ്റ്റേഷനിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ ചുമതലയുള്ളയാൾ മൂന്നുമാസത്തോളമായി അവധിയിലാണ്. താൽകാലിക ചു മതലയുള്ളയാൾക്ക് കരാർ കലാവധി പുതുക്കാനുള്ള അപേക്ഷ എന്ന് നൽകണമെന്നറിയില്ലായിരുന്നുവെന്നും പറയപ്പെടുന്നു. ഇതാണ്‌ കരാർ പുതുക്കുന്നതിൽ കാലതാമസമുണ്ടാകാനിടയാക്കിയതെന്നാണ്‌ ജീവനക്കാർ പറയുന്നത്‌.
പുനസ്ഥാപിക്കണം
കാസർകോട്‌
സിവിൽ സ്റ്റേഷനിൽ  അടച്ചുപൂട്ടിയ റെയിൽവേ റിസർവേഷൻ കൗണ്ടർ ഉടൻ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ കേരള എൻജിഒ യൂണിയൻ, കെജിഒഎ ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ ജോലിചെയ്യുന്ന മറ്റു ജില്ലക്കാരായ നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്നു  കൗണ്ടർ. പൊതുജനങ്ങളും ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരം ഉൾപ്പെടെ യാത്ര ചെയ്യേണ്ടിവരുന്ന വർക്കും ഏറെ ഉപകാരമായിരുന്നു കൗണ്ടർ.  ആവശ്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട്‌ നേതാക്കൾ കലക്ടർക്ക് നിവേദനവും നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top