കാഞ്ഞങ്ങാട്
വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിക്കുന്ന വീടിന്റെ നിർമാണ ഫണ്ടിലേക്ക് കൊളവയൽ ഇഖ്ബാൽ നഗറിലെ കെ ടി അബ്ദുൾ അസീസ് താൻ വളർത്തുന്ന 25 ബ്രഹ്മ കോഴികളെ നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി ഗിരീഷ് ഏറ്റുവാങ്ങി. രാജേഷ് കാറ്റാടി, കൃപേഷ് ഇട്ടമ്മൽ, സജന വിപിൻ, കീർത്തന, ജുനൈഫ് ഇക്ബാൽ നഗർ എന്നിവർ പങ്കെടുത്തു.
ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ വരുമാനം നൽകും
തൃക്കരിപ്പൂർ
വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ജില്ലയിലെ ഓട്ടോ തൊഴിലാളികളും.
എട്ടിന് ജില്ലയിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും അന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി എ റഹിമാൻ അധ്യക്ഷനായി. ടി വി വിനോദ്, കെ ടി ലോഹിതാക്ഷൻ, സുഭാഷ്, ഒ വി രവീന്ദ്രൻ, രാമചന്ദ്രൻ ഉദുമ, കുഞ്ഞിരാമൻ,
സി എച്ച് കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..