04 December Wednesday

വയനാടിനായി യുവത ഒന്നാകെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ഡിവൈഎഫ്ഐയുടെ റീ ബിൽഡ് വയനാടിനായി ഇടത്തിനാംകുഴിയിലെ പി എ രാജൻ നൽകിയ പശുവിനെ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഏറ്റുവാങ്ങുന്നു

ചെറുവത്തൂർ
വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൾഡ് വയനാടിന് ജില്ലയിലെങ്ങും മികച്ച സ്വീകാര്യത. 
ഞായറാഴ്ച വൈകീട്ട് വരെ നടക്കുന്ന ആദ്യഘട്ട പ്രവർത്തനമായ ആക്രി പെറുക്കാൻ യുവജനങ്ങൾ വീടുകൾ തോറും കയറിയിറങ്ങി. പഴയ പത്രക്കടലാസ്‌, ഇരുമ്പ്‌ സാധനങ്ങൾ, വാഹനങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ  സാധനങ്ങളെല്ലാം പ്രവർത്തകർ ശേഖരിക്കുന്നു. 
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ നേതൃത്വത്തിൽ സിനിമാതാരം ഉണ്ണിരാജിന്റെ വീട്ടിലെത്തി ആക്രി സാധനങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി കെ സജേഷ്, പ്രസിഡന്റ്‌ ശ്രീജിത്ത് രവീന്ദ്രൻ, നവീൻ കുമാർ, കെ വി അനീഷ്, ഷൈജു ഗോപാൽ, കെ രാകേഷ്, വിവേക്, വിനായക് എന്നിവർ നേതൃത്വം നൽകി.
പശുവിനെ നൽകി മാതൃകാ കർഷകൻ
ചീമേനി
സംസ്ഥാന കർഷോകത്തമ പുരസ്‌കാര ജേതാവും മാതൃകാ കർഷകനുമായ ഇടത്തിനാംകുഴിയിലെ പി എ രാജൻ  ഡിവൈഎഫ്ഐ റീ ബിൽഡ് വയനാട് ക്യാമ്പയിലേക്ക് സ്വന്തം ഫാമിൽ നിന്നും പശുവിനെ സംഭാവന ചെയ്തു.  ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി കെ സജേഷ്, വി വി ജനാർദനൻ, എം രജിൻ, ടി പി അഭിരാമി, കെ കെ സുധിൻ, കെ വിജില, സി രാജീവ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top