19 December Thursday

ഭീമനടി കമ്പിപ്പാലത്തിന്റെ 
അപകടാവസ്ഥ 
പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കാസർകോട്‌
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കമ്പിപ്പാലത്തിന്റെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന്  മന്ത്രി എം ബി രാജേഷ്. ഒരു മാസത്തിനുള്ളിൽ ക്ഷമതാ പരിശോധന നടത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. 
 ഭീമനടിയിൽ  ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ 1980 ലാണ് പാലം നിർമിച്ചത്. പഞ്ചായത്തിലെ  മൂന്ന് വാർഡുകളിലെ നിരവധി പേർ ദിവസേന ആശ്രയിക്കുന്ന കമ്പിപ്പാലം, കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താതെ അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിപിഐ എം ഏരിയാസെക്രട്ടറി  ടി കെ സുകുമാരനാണ്  അദാലത്തിൽ മന്ത്രിക്ക് പരാതി നൽകിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top