23 November Saturday

കൊടക്കാട് നാടൻകലാ 
ഗ്രാമത്തിന്‌ ഭൂമി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കൊടക്കാട് 
കൊടക്കാട്  നാടൻകലാ കേന്ദ്രത്തിന്  ആവശ്യമായ ഭൂമി വിട്ട് നൽകിയതായി സർക്കാർ ഉത്തരവ് ഇറക്കിയതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.  കൊടക്കാട് വില്ലേജിൽ റിസർവേ നമ്പർ 298/ രണ്ട് എ അഞ്ചിൽപെട്ട മൂന്ന് ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി തന്നെയാണ് സാംസ്കാരിക വകുപ്പിന് കൈമാറിയത്.
2022 വർഷത്തെ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചിലവഴിച്ചാണ് നാടൻകലാ ഗ്രാമം സ്ഥാപിക്കുന്നത്.
നർത്തകരത്നം കണ്ണപ്പെരുവണ്ണാന്റെയും തെയ്യംകലയുടെ കുലപതി മണക്കാടൻ ഗുരുക്കളുടെ സ്മരണ മുൻനിർത്തി ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെയ്യം സ്റ്റഡീസ് എന്ന പേരിൽ തെയ്യംകലയെ കുറിച്ച് കൂടുതൽ അറിയാനും  ജില്ലയിലെ നാടൻ കലകളെക്കുറിച്ച് പഠിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമാണ്   കേന്ദ്രം സ്ഥാപിക്കുന്നത്.  തെയ്യംകലയും മറ്റു നാടൻകലകളും കാണുന്നതിനും പഠിക്കുന്നതിനുമായി വിദേശത്തുൾപ്പെടെ നിരവധി പേരെത്തുന്നു. ഇതിനെല്ലാം പര്യാപ്തമായ  സാംസ്കാരിക കേന്ദ്രമായി കേന്ദ്രം മാറും. 
ഡിസൈനും ഡിപിആറും തയ്യാറാകുന്ന മുറയ്ക്ക്  അടിയന്തര പ്രാധാന്യത്തോടെ നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top