23 December Monday

ഉദുമ മണ്ഡലത്തിൽ റോഡിന്‌ 1.18 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 ഉദുമ 

മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 1.8 കോടി രൂപയുടെ ഭരണാനുമതിയായതായി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.  
അഡൂർ - ചാമക്കൊച്ചി റോഡിൽ തകർന്ന കൾവർട്ടിന്റെയും ഓവുചാലിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിനായി ഒരു കോടി രൂപയുടെ പ്രവൃത്തികൾക്ക്‌ അനുമതിയായി.
 തിരക്കേറിയ കാസർകോട്‌ കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഉദുമ പള്ളത്ത് തകർന്ന കൾവർട്ടിന്റെ പുനർനിർമ്മാണത്തിന് 50 ലക്ഷം രൂപയുടെയും, ചെമ്മനാട് പഞ്ചായത്തിലെ ദേളി ജം​ഗ്ഷനിൽ ഓവുചാലിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് 30 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. അടിയന്തിര പ്രാധാന്യമുള്ള ഈ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന്‌ എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top