23 December Monday

സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ കാസർകോട്ട്‌ നടത്തിയ മാർച്ച്‌

 കാസർകോട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌   എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ മേഖലാ മാർച്ചും ധർണയും നടത്തി. കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളന്നയിച്ചാണ്‌ മാർച്ച്‌.
കാസർകോട്ട്‌   ജില്ലാ പഞ്ചായത്ത് ഓഫീസ്‌ പരിസരത്ത് നിന്ന് ആരംഭിച്ച് ആദായ നികുതി ഓഫീസ്‌ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനംചെയ്തു. ബി വിജേഷ് അധ്യക്ഷനായി. എ വി റീന, പി ഡി രതീഷ്, എ വേണുഗോപാൽ, എം സുനിൽ കുമാർ, സി പ്രദീപൻ, കെ മനോജ്, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ജഗദീഷ് നന്ദിയും പറഞ്ഞു.  
കാഞ്ഞങ്ങാട്ട്‌  മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു. ധർണ  സംസ്ഥാന കമ്മിറ്റിയംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനംചെയ്തു. കെ അനിൽകുമാർ അധ്യക്ഷനായി. കെ എൻ ബിജിമോൾ, പി വി മഹേഷ് കുമാർ, ടി വി ഹേമലത, ടി കെ ചന്ദ്രമോഹനൻ, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എം ജിതേഷ് സ്വാഗതവും പി കെ വിനോദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top