22 December Sunday

മാണിയാട്ട്‌ നാടകക്കാലമായി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

മാണിയാട്ട് സംഘടിപ്പിക്കുന്ന 11ാ മത്‌ എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ സംഘാടക സമിതി 
ഓഫീസ്‌ നടൻ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ

മാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ 14 മുതൽ 22 വരെ മാണിയാട്ട് സംഘടിപ്പിക്കുന്ന 11ാ മത്‌ എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ്‌ തുറന്നു. ഇത്തവണ അഞ്ച്‌ മത്സര നാടകങ്ങളാണ്‌ അരങ്ങേറുന്നത്‌.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അച്ഛൻ, തിരുവനന്തപുരം നവോദയയുടെ കലുങ്ക്, ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം, കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ്, തിരുവനന്തപുരം ശ്രീ നന്ദനയുടെ യാനം എന്നീ നാടകങ്ങൾ അവതരിപ്പിക്കും. സിനിമ, നാടക അവാർഡ് വിതരണം, സമൂഹസദ്യ എന്നിവയും ഉണ്ടാകും. 
സംഘാടകസമിതി ഓഫീസ്‌ നടൻ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കെ വി സുരേഷ് അധ്യക്ഷനായി. ഉദിനൂർ ബാലഗോപാലൻ, ഷിജോയ് മാണിയാട്ട്, ബിജു നെട്ടറ, ടി വി ബാലൻ, രാഘവൻ മാണിയാട്ട്, സി പ്രദീപൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top