23 December Monday

മിന്നൽ: മേക്കോടോത്ത്‌ 5 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

മിന്നലേറ്റ്‌ മേക്കോടേം പട്ടികവർഗ നഗറിലെ ഹരിതകർമ സേനാംഗം ഷൈലജയുടെ വീടിന്റെ വയറിങ്‌ നശിച്ചനിലയിൽ

രാജപുരം

ഞായർ വൈകിട്ട്‌ മലയാരത്ത്‌ തകർത്തുപെയ്‌ത മഴക്കിടയിൽ മിന്നൽ. അപ്രതീക്ഷിത മിന്നലിൽ മേക്കോടേം പട്ടിക വർഗ നഗറിൽ കുടുംബത്തിലെ  അഞ്ചുപേർക്ക്‌ പൊള്ളലേറ്റു. 
മേക്കോടേം പട്ടിക വർഗ നഗറിലെ ഹരിതകർമ സേനാംഗം ഷൈലജ (50), ഭർത്താവ്  രാഘവൻ (53), മക്കളായ ശിവരഞ്ജിനി (23), ഗോപിക (13) ഇവരുടെ അയൽവാസി അജിത (63) എന്നിവർക്കാണ് മിന്നലിൽ പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഞായർ പകൽ മൂന്നോടെയാണ്‌ ശക്തമായ മഴക്കൊപ്പം മിന്നൽ ഉണ്ടായത്. ഷൈലജയും മക്കളും വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. മിന്നൽ ഇവിടേക്ക് പതിച്ച്‌  വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും വയറിംങും പൂർണമായും കത്തി നശിച്ചു. ഇതിന് സമീപത്ത് തന്നെ താമസിക്കുന്ന അജിതയുടെ വീടിന്റെ ഇലക്ട്രിക്ക് സാധനങ്ങളും വയറിംങും നശിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top