23 December Monday
ഒരുമിച്ച് കളിയാട്ടം കാണാനെത്തിയ മൂന്നു സൃഹൃത്തുക്കളും വെടിക്കെട്ടപകടത്തിൽ മരിച്ചു

വിട..സന്ദീപ്, രതീഷ്, ബിജു, ഷിബിൻ രാജ്

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഹൃദയം തകർന്ന‍്‍...നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ കുഞ്ഞിരാമൻ

നീലേശ്വരം
കഴിഞ്ഞ ചൊവ്വ പുലർച്ചെ ആളിയ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല.ആശുപത്രികളിലെ പൊള്ളൽ ചികിത്സാ വിഭാഗത്തിൽനിന്നുംജില്ലയുടെ കണ്ണീർ ഉരുകിയൊലിക്കുന്നുന്നു. നാലു പ്രിയപ്പെട്ടവർ നാടിനെ വിട്ടുപോയി. അവരെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചു. ശനി രാത്രി മരിച്ച ചോയ്യങ്കോട്ടെ ഓട്ടോഡ്രൈവർ കിണാവൂർ റോഡിലെ സി സന്ദീപിന്റെയും  ഞായർ രാവിലെ മരിച്ച കിണാവൂർ സ്വദേശി രതീഷിന്റെയുംരാത്രി മരിച്ച കൊല്ലമ്പാറയിലെ ഓട്ടോഡ്രൈവർ മഞ്ഞളംകാട്ടെ      കെ  ബിജുവിന്റെയും ഓർമയിൽ വിങ്ങുകയാണ്‌ നാട്ടുകാർ.  മൂവരും ഒരുമിച്ചായിരുന്നു കളിയാട്ടം കാണാൻ എത്തിയത്. കൂടെയുണ്ടായ കിനാനൂരിലെ  രജിത്ത് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓർക്കുളത്തെ ഷിബിൻ രാജ്  ഞായർ രാത്രി വെെകിയും മരിച്ചു.
തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരിച്ച സി സന്ദീപിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. വൈകിട്ട് നാലോടെ പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം അഞ്ചിന്‌  മൃതദേഹം ചോയ്യങ്കോട് ടൗണിലെത്തിച്ചു.ചോയ്യങ്കോട് ഓട്ടോസ്റ്റാൻഡിന്‌  സമീപത്തെ ഗ്രൗണ്ടിലും  പൊതുദർശനത്തിനുവച്ചു. ഭാര്യയും രണ്ട്‌ ചെറിയ പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സന്ദീപ്‌. സന്ധ്യയോടെ ചൂരിപ്പാറ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. കലക്ടർ കെ ഇമ്പശേഖർ, സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാസെക്രട്ടറിയറ്റ് അംഗം വി കെ രാജൻ, ഏരിയാ സെക്രട്ടറി എം രാജൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി  പ്രഭാകരൻ, തഹസിൽദാർ പി വി മുരളി, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, വൈസ് പ്രസിഡന്റ്‌ ടി പി ശാന്ത തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ  എന്നിവർ മരണമടഞ്ഞവരുടെ വീട്ടിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top