കാസർകോട്
ദേശീയപാതയിൽ ഡിവൈഡർ ആയി വച്ച 10 ബാരലുകൾ മോഷ്ടിച്ച ടെമ്പോ ഡ്രൈവർ അറസ്റ്റിൽ. ചിക്കമഗളൂരു സ്വദേശി വിനയകുമാറാ (29) ണ് പിടിയിലായത്. ഷിറിയയിൽ ദേശീയപാത നിർമാണ സ്ഥലത്ത് കരാറുകാരായ ഉരാളുങ്കൽ സൊസൈറ്റി ഡിവൈഡറായി വച്ച ബാരലുകളാണ് കവർന്നത്.
ബാരലിന് 10000 രൂപ വില വരുന്ന ബാരലുകളാണിത്. നേരത്തെയും സമാനമായ മോഷണം ഇയാൾ നടത്തിയിരുന്നു. അതിനാൽ, കരാറുകാർ നിരീക്ഷണം നടത്തിവരികയായിരുന്നു. അതിനിടയ്‌ക്കാണ് ബാരൽ കള്ളൻ പിടയിലായത്. കാസർകോട്ട് കോഴി ഇറക്കി തിരിച്ചുപോകുന്ന ടെമ്പൊയിലാണ് വഴിയിൽ കാണുന്ന ബാരലുകൾ മോഷ്ടിച്ച് കടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ ബാരൽ കടത്താൻ ശ്രമിക്കുമ്പോഴാണ് തൊഴിലാളികൾ കൈയോടെ പിടിച്ചത്. കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അറസ്‌റ്റ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..