22 December Sunday

കാറഡുക്കയിൽ 
കാട്ടാന അഞ്ചെണ്ണം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കാടകം കൊട്ടംകുഴിയിൽ കാട്ടാനകൾ തകർത്ത കൃഷിയിടവും വീടും കെഎസ്‌കെടിയു നേതാക്കൾ സന്ദർശിച്ചപ്പോൾ

മുള്ളേരിയ
കാറഡുക്ക വനം സെക്ഷൻ പരിധിയിൽ അഞ്ച് ആനകളെത്തി. കർമംതോടി, കൊട്ടംകുഴി ഭാഗത്ത് മൂന്ന് ആനകളും മുളിയാർ കാനത്തൂർ ഭാഗത്ത് ഒരു ആനയും ഒരു ആന കുണിയേരി ഭാഗത്തുമാണുള്ളത്. മൂന്ന് ഭാഗത്തായി ഇറങ്ങിയ ആനകൾ കൃഷിയിടങ്ങളിലെത്തി വ്യാപക നാശമുണ്ടാക്കുന്നതും പതിവായി. 
സിപിഐ എം നേതാക്കൾ  കലക്ടർക്ക് നേരിട്ടെത്തി പരാതി നൽകിയതിനെ തുടർന്ന് ഒരാഴ്ചയ്ക്കകം ആനകളെ തുരത്താൻ ഡിഎഫ്യ്ക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കനത്ത മഴയിൽ പയസ്വിനി പുഴയിൽ ശക്തമായ ഒഴുക്കുണ്ടായതിനെ തുടർന്ന് കാറഡുക്കയിൽനിന്ന് പാണ്ടി വനഭാഗത്തേക്ക് ആനകളെ പുഴ കടത്താൻ കഴിയുന്നില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
കാട്ടാനകൾ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന കാറഡുക്ക കൊട്ടംകുഴിയിലെ കൃഷിയിടം കെഎഎസ്‌കെടിയു നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി വി കൃഷ്ണൻ,  ഏരിയാ സെക്രട്ടറി കാടകം മോഹനൻ, കെ ജയൻ, കെ മാധവൻ, ബി സതീശൻ, കൈരളി, കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top