24 November Sunday

നാടൊരുമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

റീബിൽഡ്‌ വയനാടിനായി ശേഖരിക്കുന്ന ആക്രി സാധനങ്ങൾ ചെറുവത്തൂരിൽ നടൻ ഉണ്ണിരാജിന്റെ വീട്ടിലെത്തി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

കാസർകോട്‌

ഉരുൾപൊട്ടലിൽ എല്ലാം തകർന്ന വയനാട്ടിലെ മുണ്ടക്കൈ നിവാസികളെ സഹായിക്കാൻ നാടൊരുമിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ പ്രവാഹം തുടരുന്നു.
വയനാട്ടിൽ ഡിവൈഎഫ്ഐ  നൽകുന്ന വീടുകളുടെ നിർമാണ ഫണ്ടിലേക്ക് ചായ്യോത്ത് പള്ളിയത്തെ തമ്പാൻ  ബൈക്ക് നൽകി. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഏറ്റുവാങ്ങി.  കെ കൃപേഷ്, ഷിബിൻ കണിയാട, സച്ചിൻ ചായ്യോത്ത് എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐയുടെ റിബിൽഡ് വയനാടിലേക്ക്‌ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ ഒരു മാസത്തെ ഓണറേറിയം കൈമാറി. ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്‌ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ്, അഖിൽരാജ്, ഷിബിൻ, മിഥുൻ, രാജേഷ് എന്നിവർ പങ്കെടുത്തു.
ഡിവൈഎഫ്‌ഐയുടെ റീബിൽഡ്‌ വയനാടിനായി  മോട്ടോർ സൈക്കിൾ നൽകി രാമഗിരി ഫസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗം  സബീഷ്.  സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്  ഏറ്റുവാങ്ങി.   എ കെ.ജിതിൻ, നിതിൻ നാരായണൻ,  അനീഷ്‌ രാമഗിരി,  വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി ധനേഷ് സ്വാഗതം പറഞ്ഞു.
മുൻ ഗാഡിഗുഡ്ഡെ മേഖല കമ്മിറ്റിയംഗം ബെളിഞ്ചയിലെ റിയാസ് സ്കൂട്ടർ സംഭാവന നൽകി. കാറഡുക്ക ബ്ലോക്ക് എക്സിക്യൂട്ടീവ്‌ അംഗം സി രാജേഷ് ഏറ്റുവാങ്ങി.
പിലിക്കോട് വെള്ളായി നാരായണി വാർധക്യ പെൻഷനായി ലഭിച്ച തുക  ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സുജിത് കൊടക്കാട് എറ്റുവാങ്ങി.
കെഎസ്എസ്‌പിയു കൊടക്കാട് യൂണിറ്റംഗവും മുഴക്കോം ഗവ. യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപനായ പി വി രമേശൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ നൽകി. പി രാമചന്ദ്രൻ, പി പി കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
ആനക്കല്ലിലെ സജിത–-നവീൻ ദമ്പതികളുടെ മക്കളായ നിവേദ്യ, നവന്യ എന്നിവർ  ഓണത്തിന് വസ്‌ത്രം വാങ്ങാൻ സ്വരുക്കൂട്ടി വച്ച പണമടങ്ങിയ കുടുക്ക പൊട്ടിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാല പ്രവർത്തകർക്കാണ്‌ പണം നൽകിയത്‌.
പെരിയ ജിഎച്ച്എസ്എസ്  പൂർവവിദ്യാർഥി കൂട്ടായ്മയായ ‘വേർപിരിയാത്തിട’ത്തിലെ അംഗങ്ങളും നാട്ടിലുള്ള  അംഗങ്ങളും പ്രവാസികളും ചേർന്ന് സ്വരൂപിച്ച  30500 രൂപ പ്രസിഡന്റ്‌  രതീഷ് മഠത്തിൽ  കലക്ടർ കെ ഇമ്പശേഖരന് കൈമാറി. വിനീഷ് ആയമ്പാറ,  പ്രസീത പാക്കം,  സതീശൻ ചെറക്കാപ്പാറ,  സുനിത കോടോത്ത്, ഷാജു മഠത്തിൽ, പവിത്രൻ കായക്കുളം എന്നിവരും സന്നിഹിതരായി.
ചിറ്റാരിക്കാൽ ആയന്നൂർ ശിവക്ഷേത്രം കർക്കിടക വാവ്‌ ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  22,000 രൂപ നൽകി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി രവീന്ദ്രൻ ചിറ്റാരിക്കാൽ എസ്‌ഐ കെ ജി രതീഷിന് തുക കൈമാറി.
നീലേശ്വരം പള്ളിക്കരയിലെ സി വി അജയകുമാർ –- പ്രശോന ദമ്പതികളുടെ മകൾ പുജ അജയകുമാർ പിറന്നാൾ ദിനത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ കൈമാറി. നഗരസഭ കൗൺസിലർ പി കുഞ്ഞിരാമനെ ഏറ്റുവാങ്ങി. കൗൺസിലർ പി സുഭാഷ് പങ്കെടുത്തു.
കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) എളേരി ഏരിയ കമ്മിറ്റി സമാഹരിച്ച 58400 രൂപ  ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ, പ്രസിഡന്റ് കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജാനകി, കെ വി ഭാസ്കരൻ, വി കൈരളി, ഏരിയ പ്രസിഡന്റ് ടി വി രാജീവൻ, സെക്രട്ടറി ടി ജി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. 
 ദുരിതാശ്വാസ നിധിയിലേക്ക്‌ ഡിഎഡബ്യുഎഫ് ഉദുമ ഏരിയ കമ്മിറ്റി സ്വരൂപിച്ച തുക ജില്ല സെക്രട്ടറി സി വി സുരേഷ് ഏറ്റുവാങ്ങി. ബൈജു  അധ്യക്ഷനായി. വേണു അച്ചേരി, ഉനൈസ് മാങ്ങാട്, സന്തോഷ്, സെമീറ കളനാട്, നിധിൻ എന്നിവർ സംസാരിച്ചു. കെ സജിത സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top