മടിക്കൈ
ഓണമെത്താറായതോടെ ചെണ്ടുമല്ലി വിളവെടുപ്പിന് ഒരുങ്ങുകയാണ് പലയിടത്തും കർഷകർ. അടുത്തകാലത്താണ് ഗ്രാമങ്ങളില്‍ പൂകൃഷി തുടങ്ങിയത്. പലർക്കും നല്ല വിളവും ലഭിക്കുന്നു.
നെല്ലും മഞ്ഞളും ധാന്യങ്ങളും സ്ഥിരമായി കൃഷി ചെയ്യുന്ന 29 പേരടങ്ങുന്ന മടിക്കൈ ചുള്ളിമൂലയിലെ പുനർജനി പുരുഷ സംഘം കൃഷിഭവൻ സഹകരണത്തോടെ ഇത്തവണ ചെണ്ടുമല്ലി കൃഷിയിറക്കി. വിത്തും ചെടികളും കൃഷി വകുപ്പാണ് നൽകിയത്.
ഒരു തൈക്ക് ഏഴു രൂപയാണ് വില. 20 സെന്റ് സ്ഥലത്ത് 250 തൈ നട്ടു. രാവിലെ ആറ് മുതൽ സംഘം പരിചരിക്കും. കൃഷി ചിലവും കൂലിയും കൂട്ടിയാൽ ലാഭമെന്നുമുണ്ടാകില്ലെന്ന് സംഘം സെക്രട്ടറി എ വി രഞ്ജിത്തും പ്രസിഡന്റ് പി ബാലകൃഷ്‌ണനും പറയുന്നു. കൃഷിയാരംഭത്തിലെ ശക്തമായ മഴ കൃഷിയെ ബാധിച്ചു.
കണ്ണുതുറപ്പിച്ചത്
പൂവിന്റെ തീവില
മുമ്പ് ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമിടാന്‍ നാട്ടില്‍ പൂക്കള്‍ സുലഭമായിരുന്നു. പിന്നീട് പൂവിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. പൂക്കള്‍ അതിര്‍ത്തി കടന്നെത്തിയതോടെ തീവിലയായി. തമിഴ്‌നാട്ടില്‍ ചെണ്ടുമല്ലിയുടെ വില കിലോയ്‌ക്ക് നാല്‍പ്പത് രൂപയെങ്കില്‍ ഓണക്കാലത്ത് കേരളത്തില്‍ അതിന് മുന്നൂറ് രൂപ വരെയാകും. ഇതോടെയാണ് നാലഞ്ച് വര്‍ഷം മുമ്പ് നാട്ടിൽ പൂകൃഷി തുടങ്ങിയത്. അതോടെ പൂവിന് വിലയും കുറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..