22 December Sunday

സപ്ലൈകോ ഓണം ഫെയർ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കാഞ്ഞങ്ങാട് 
സപ്ലൈകോ ജില്ലാതല  ഓണം ഫെയർ  6 ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് പെട്രോൾ പമ്പിന് സമീപം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാവും. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. 
സപ്ലൈകോ  ഡിസ്കൗണ്ടോടെയാണ് ഓണം ഫെയറിൽ വിൽപന നടത്തുന്നത്.  ദിവസവും പകൽ രണ്ട് മുതൽ നാലു  വരെ പ്രത്യേക ഡിസ്കൗണ്ടിൽ വിൽപ്പന നടത്തും. കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ഉൽപന്നങ്ങളും മേളയുടെ ഭാഗമായി  സജ്ജീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top