15 October Tuesday

സംഭരണം റെഡിയായി; 
വില ഓക്കെയായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പേരോലിലെ നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സൊസൈറ്റിയുടെ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിലെത്തിയ തേങ്ങ തൊഴിലാളികൾ ലോഡ് ചെയ്യാൻ തയ്യാറാക്കുന്നു.

നീലേശ്വരം
വിപണി വില താങ്ങുവിലയേക്കാൾ ഉയന്നതോടെ കർഷകർ പൊതുമർക്കറ്റിൽ തേങ്ങ വിൽക്കാൻ തുടങ്ങി.  സഹകരണ സൊസൈറ്റികൾ തേങ്ങ, താങ്ങുവില നൽകി സംഭരിച്ചതാണ്‌ കർഷകർക്ക്‌ ഇതുവരെ പിടിച്ചുനിൽക്കാനായത്‌.
 സെപ്തംബർ അവസാനം 40 രൂപയായിരുന്ന പച്ചത്തേങ്ങ വില.  വ്യാഴാഴ്ച പൊതു മാർക്കറ്റിൽ 38 രൂപയായി. 34 ൽ താണാൽ സംഭരണ കേന്ദ്രങ്ങളിലേക്ക്  തേങ്ങ എത്തും. 
നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സെസൈറ്റി കിലോക്ക്‌ 34 രൂപ നൽകി പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടു. ഇതുവരെ സംഭരണത്തിന് നല്ല പ്രതികരണമാണ് കർഷകരിൽ നിന്നും ലഭിച്ചത്‌.  കിലോ പച്ച തേങ്ങയ്ക്ക് 22–--24 രൂപയുള്ളപ്പോഴാണ് 34 രൂപ നൽകി കേരഫെഡ് സഹായത്തോടെ സംഭരണം ആരംഭിച്ചത്.  
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം. പണം കർഷകരുടെ എക്കൗണ്ടിലേക്ക്‌ നൽകും. നീലേശ്വരം പേരോലിൽ ആരാധനാ ഓഡിറ്റോറിയത്തിനടുത്താണ് സംഭരണ കേന്ദ്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പച്ചത്തേങ്ങയുമായി കർഷകർ ഇവിടെ എത്തിയിരുന്നു.
 നീലേശ്വരത്ത് പള്ളിക്കരയിൽ കൺസ്യൂമർ വെൽഫെയർ സഹകരണ സൊസൈറ്റിയും മലയോരത്ത് മലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമാണ് മറ്റ് സംഭരണ കേന്ദ്രങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top