30 December Monday

തരിശുപാടത്ത് നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പനയാൽ സഹകരണ ബാങ്കിന്റെ നെൽകൃഷി വിളവെടുപ്പ് പ്രസിഡന്റ്‌ പി മണിമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു

 പനയാൽ

പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ബീച്ച് മുതൽ ചേറ്റുകുണ്ട് വരെയുള്ള കടലോരത്തെ  25 ഏക്കർ തരിശുപാടത്ത് പനയാൽ സഹകരണ ബാങ്ക്   ഇറക്കിയ നെൽകൃഷി വിളവെടുപ്പിൽ നൂറുമേനി. ആതിര, സുജാത  നെൽവിത്തുകളാണ് ഉപയോഗിച്ചത്. ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തോടെ നടത്തിയ കൃഷിക്ക്  പള്ളിക്കര കൃഷിഭവൻ  സാങ്കേതിക പരിജ്ഞാനങ്ങളും ഉപദേശവും നൽകി.
 വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ്‌ പി മണിമോഹൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  പള്ളിക്കര കൃഷി ഓഫീസർ ജലേശൻ, വി വി സുകുമാരൻ,  എം നാരായണൻ നായർ, പി ദാമോദരൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top