28 December Saturday

എല്ലാ പോളിയിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

തൃക്കരിപ്പൂർ പോളിടെക്‌നിക്കിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രകടനം

 കാസർകോട്‌

ജില്ലയിലെ മൂന്ന്‌ പോളിടെക്‌നിക് കോളേജ് യൂണിയനുകളിലും എസ്എഫ്ഐക്ക് സമ്പൂർണ വിജയം. 
തൃക്കരിപ്പൂർ നായനാർ സ്‌മാരക പോളി, പെരിയ ഗവ.  പോളി, കാഞ്ഞങ്ങാട്‌ എസ്‌എൻ പോളി എന്നിവടങ്ങളിലെല്ലാം എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. എല്ലായിടത്തും കെഎസ്‌യു–- എംഎസ്‌എഫ്‌ കൂട്ടുകെട്ടിനെയാണ്‌ പരാജയപ്പെടുത്തിയത്‌. 
തൃക്കരിപ്പൂർ പോളിടെക്‌നികിൽ ആഹ്ലാദ പ്രകടനം ജില്ലാ സെക്രട്ടറി കെ.പ്രണവ് ഉദ്ഘാടനം ചെയ്തു. കെ അനുരാഗ്, കവിതാ കൃഷ്ണൻ, കാർത്തിക് രാജീവ്‌, പി.അഭിചന്ദ് എന്നിവർ സംസാരിച്ചു. 
പെരിയയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. അലൻ ജോർജ്, അതിരഥ്‌, അനുരാഗ് പുല്ലൂർ എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top