23 December Monday
കാഞ്ഞങ്ങാട്‌ ഏരിയാസമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ 
വികസിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാസമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പുല്ലൂർ തട്ടുമ്മലിൽ നടന്ന പ്രകടനം

പുല്ലൂർ 
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കണമെന്ന്‌ സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിലുള്ള സ്റ്റേഷനെ റെയിൽവേ അവഗണിക്കുകയാണ്‌. 
മേൽപ്പാലം ഇല്ലാത്തതിനാൽ തുടർച്ചയായി ഇവിടെ അപകടമുണ്ടാകുന്നു. കൊവ്വൽ റെയിൽ ക്രോസിൽ മേൽപ്പാലം നിർമിച്ച്‌ തീരദേശത്തുള്ളവരുടെ യാത്ര സുഗമമാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. 
സംസ്ഥാന സർക്കാർ അനുവദിച്ച അജാനൂർ മീൻപിടുത്ത തുറമുഖത്തിനുള്ള കേന്ദ്രാനുമതി ഉടൻ നൽകുക, അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക,  ജില്ലാ ആശുപത്രിയിൽ ഫോറൻസിക്‌ സർജനെ നിയമിക്കുക, ഹൊസ്‌ദുർഗ്‌ താലൂക്കിലെ റിസർവേ പൂർത്തികരിക്കുക, കോട്ടച്ചേരി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ റോഡിന്‌ കുറുകെ മേൽപ്പാലം നിർമിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  
സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ എരിയാസെക്രട്ടറി കെ രാജ്‌മോഹനനും മറുപടി നൽകി.  സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സംസാരിച്ചു.
സംഘാടകസമിതിക്കായി കൺവീനർ വി നാരായണനും പ്രസീഡിയത്തിനായി പി കെ നിഷാന്തും നന്ദി പറഞ്ഞു. 
വൈകിട്ട്‌ പുല്ലുരിൽനിന്ന്‌ ചുവപ്പ്‌ വളണ്ടിയർമാരുടെയും ബാൻഡ്‌ മേളത്തിന്റെയും അകമ്പടിയോടെ ബഹുജന പ്രകടനം ആരംഭിച്ചു. നൂറുകണക്കിനാളുകൾ അണിനിരന്നു. പൊതുസമ്മേളനം തട്ടുമ്മലിലെ എം കുഞ്ഞമ്പു, എം കർത്തമ്പു നഗരിയിൽ  ജില്ലാ സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്തു. എരിയാസെക്രട്ടറി കെ രാജ്‌മോഹനൻ അധ്യക്ഷനായി. വി കെ രാജൻ സംസാരിച്ചു.  സംഘാടക സമിതി കൺവീനർ വി നാരായണൻ സ്വാഗതം പറഞ്ഞു.

കെ രാജ്‌മോഹനൻ 
സെക്രട്ടറി

പുല്ലൂർ
സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാസെക്രട്ടറിയായി കെ രാജ്‌മോഹനനെ വീണ്ടും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. 21 അംഗ എരിയാകമ്മറ്റിയെയും 32 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു.
എം പൊക്ലൻ, ടി വി കരിയൻ, മൂലക്കണ്ടം പ്രഭാകരൻ, എം രാഘവൻ, കാറ്റാടി കുമാരൻ, കെ വി രാഘവൻ, വി സുകുമാരൻ, ദേവി രവീന്ദ്രൻ, സുനു ഗംഗാധരൻ, ശിവജി വെള്ളിക്കോത്ത്, കെ സബീഷ്, ജ്യോതിബസു, കെ വി സുജാത, എൻ പ്രിയേഷ്, മഹമൂദ് മുറിയനാവി, എൻ ബാലകൃഷ്ണൻ, വി വി പ്രസന്നകുമാരി, കെ രാജേന്ദ്രൻ, എ ശബരീശൻ, വി ഗിനീഷ് എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top