16 December Monday
പുതുവർഷത്തിന്‌ മുമ്പേ പൊലീസിന്റെ സേഫ്‌

മൂന്നിടത്തായി 124.71 ഗ്രാം 
എംഡിഎംഎ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

നിസാമുദ്ദീൻ, അഷ്‌റഫ്‌ അബ്ദുള്ള 
അഹമ്മദ്‌ ഷേക്ക്‌

കാസർകോട്‌
പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയാൻ പൊലീസിന്റെ സേഫ്‌ പദ്ധതി. ജില്ലാ പൊലിസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ സേഫ് റെയ്‌ഡിൽ മൂന്നിടത്തുനിന്നായി  124.71 ഗ്രാം എംഡിഎംഎ പിടിച്ചു. മാരക മയക്കുമരുന്നായതിനാൽ കൂടിയ അളവാണിത്‌. 
തലപ്പാടിയിൽ നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട്‌ ഇട്ടമ്മൽ സ്വദേശി പുതിയപുരയിൽ നിസാമുദ്ദീനിൽ(35) നിന്ന്‌    72.73 ഗ്രാം എംഡിഎംഎ പിടിച്ചു.  മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ്‌ പിടിച്ചത്‌. എസ്ഐമാരായ രതീഷ് ഗോപി, ഉമേഷ്, എഎസ്ഐ അതുൽറാം, രാജേഷ് കുമാർ, അബ്ദുൾ സലാം എന്നിവർ പരിശോധനാ സംഘത്തിലുണ്ടായി. 
കാസർകോട്‌ ഉളിയത്തടുക്ക പാറക്കട്ട റോഡ് ജങ്‌ഷനിൽ നടത്തിയ വാഹന പരിശോധനയിൽ 30.22 ഗ്രാം എംഡിഎംഎയും പിടിച്ചു. മുളിയാർ മാസ്‌തിക്കുണ്ടിലെ അഷ്‌റഫ്‌ അബ്ദുള്ള അഹമ്മദ്‌ ഷേക്ക്‌, താൽക്കാലിക രജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിൽ എംഡിഎം കടത്തുകയായിരുന്നു. 13,300 രൂപയും പിടികൂടി. കാസർകോട്‌ ഇൻസ്‌പെക്ടർ പി നളിനാക്ഷന്റെ  നിർദ്ദേശപ്രകാരം എസ്ഐ എം പി പ്രദീഷ് കുമാർ, പൊലീസുകാരായ രാകേഷ്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ്‌ പരിശോധക സംഘത്തിലുണ്ടായിരുന്നത്‌. 
 മീഞ്ച പഞ്ചായത്തിലെ ബജങ്കലയിലെ കൽപ്പണയിൽ നടത്തിയ റെയ്‌ഡിൽ  21.76 ഗ്രാം എംഡിഎംഎ ഒളിപ്പിച്ച നിലയിലും കണ്ടെത്തി.  കാസർകോട്‌ ഡിവൈഎസ്‌പി സി കെ  സുനിൽ കുമാറാണ്‌ റെയ്‌ഡിന്‌ മേൽനോട്ടം വഹിച്ചത്‌. മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ, എസ്ഐ രതീഷ് ഗോപി, കെ ആർ ഉമേഷ്, പൊലീസുകാരായ സജിത്ത്‌, വിജിൻ, സന്ദീപ് എന്നിവരും പരിശോധക സംഘത്തിലുണ്ടായി. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top