22 December Sunday

മഴയെ അളന്ന്‌ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
പടന്ന
കനത്ത മഴയെത്തുടർന്ന്  സ്കൂളിന് അവധിയാണെങ്കിലും മഴയെ അളന്നെടുത്ത്, മഴപ്പെയ്ത്ത് നിരീക്ഷിച്ച് പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി പടന്ന ജിയുപി സ്കൂളിലെ കുട്ടികൾ. പടന്ന, കാന്തിലോട്ട്‌, ഓരി എന്നിവിടങ്ങളിൽ പെയ്‌ത മഴയുടെ അളവാണ്‌ കുട്ടികൾ രേഖപ്പെടുത്തിയത്‌. അധ്യാപകർ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി നൽകിയ ക്യു ആർ കോഡ് കണ്ടു പഠിച്ചാണ് കുട്ടികൾ മഴ മാപിനി നിർമിച്ചത്. രക്ഷിതാക്കളുടെ സഹായത്തോടെ കുടിവെള്ള കുപ്പി മുറിച്ചെടുത്ത് അളവടയാളം എഴുതി ഒട്ടിച്ച്‌ വീട്ടുമുറ്റങ്ങളിൽ മഴമാപിനി  സ്ഥാപിക്കുകയായിരുന്നു. ആദ്യ ദിവസം ആറ് സെന്റീ മീറ്റർ, രണ്ടാം ദിവസം നാല് സെന്റീ മീറ്റർ, മൂന്നാം ദിവസം  മൂന്ന് സെന്റീ മീറ്റർ എന്നിങ്ങളെ അളവ്‌ രേഖപ്പെടുത്തി. അടുത്തടുത്ത സ്ഥലങ്ങളാണെങ്കിലും ഓരോ പ്രദേശത്തും മഴപ്പെയ്ത്തിന്റെ അളവിൽ ചെറിയ തോതിലുള്ള മാറ്റമുണ്ടെന്ന് കുട്ടികൾ നിരീക്ഷിച്ചു.  മഴക്കാലം തീരും വരെ മഴയളവ് നിരീക്ഷിക്കുകയും അത് പ്രത്യേക പുസ്തകത്തിൽ രേഖപ്പെടുത്തുകയുംചെയ്യും. സ്കൂൾ ഇക്കോ ക്ലബ്ബാണ്  നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top