03 November Sunday
തദ്ദേശ സ്ഥാപന വാർഷിക പദ്ധതി

ഭേദഗതികൾക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

 കാസർകോട്‌

പതിമൂന്ന്  തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പ് വർഷ സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെയുള്ള പരിഷ്കരിച്ച വാർഷിക പദ്ധതികൾക്ക്  ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 
ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെയുളള പരിഷ്കരിച്ച നടപ്പ് വാർഷിക പദ്ധതികൾക്ക് അംഗീകാരമായി.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  അധ്യക്ഷയായി.  കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 
 
പഞ്ചായത്തുകളിൽ ഇരട്ട ചേമ്പറുള്ള 
ഇൻസിനറേറ്റർ സ്ഥാപിക്കും 
കാസർകോട്‌
ജില്ലയിലെ എല്ലാ ബ്ലോക്ക് പരിധിയിലും ഡബിൾ ചേമ്പേർഡ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന്  ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ശുചിത്വമിഷന്റെ അംഗീകാരമുള്ള അക്രഡിറ്റഡ് ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി നടത്തിപ്പിന്‌ ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിട്ടുണ്ടെന്ന്  പ്രസിഡന്റ്‌ പി ബേബി  പറഞ്ഞു.
എല്ലാ പഞ്ചായത്തിലും ഡബിൾ ചേമ്പേർഡ് ഇൻസിനറേറ്റർ പദ്ധതി നടപ്പിലാക്കുന്നതിന് അതത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് അഞ്ച്‌ ലക്ഷം രൂപ വിഹിതം നൽകുന്നതിനുള്ള പ്രോജക്ടുകൾ ഏറ്റെടുക്കണമെന്ന്  കലക്ടർ  കെ ഇമ്പശേഖർ നിർദ്ദേശിച്ചു.
ഒക്ടോബർ രണ്ട് മുതൽ മാർച്ച് 30 വരെ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ  പത്തിന്  ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അവതരിപ്പിക്കണമെന്ന്  നിർദ്ദേശിച്ചു.    
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top