17 September Tuesday
സാങ്കേതികക്കുരുക്ക് അഴിച്ചത് സ്ഥിരം അദാലത്ത്

നന്ദിപറയാൻ 
സംരംഭകരുമെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

 കാസർകോട്‌

കാസർകോട്‌ ടൗൺഹാളിൽ മന്ത്രി എം ബി രാജേഷ്‌ നടത്തിയ തദ്ദേശ അദാലത്തിൽ ബേക്കലിലെ നക്ഷത്ര ഹോട്ടൽ സംരംഭകരായ ബംഗളൂരു  ഗ്ലോബ് ലിങ്ക് ഹോട്ടൽ ഉടമകളും എത്തി. മന്ത്രിയെയും വകുപ്പ് മേധാവികളെയും കണ്ട് നന്ദി അറിയിക്കാനാണ്‌ ഇവർ വന്നത്‌.
തദ്ദേശ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിലൂടെ പരാതി നൽകിയ ഇവർക്ക്, സംസ്ഥാനതലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അദാലത്ത് യോഗത്തിൽ പരാതി പരിഹാരം ലഭിച്ചിരുന്നു. സ്ഥിരം അദാലത്ത് സമിതികൾ വഴിയും, ഇപ്പോൾ മന്ത്രി നേരിട്ട് ജില്ലകളിലെത്തിയും പരാതി തീർപ്പാക്കാൻ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും സംരംഭകർക്ക് ഏറെ സഹായകരമാണെന്നും സംഘം അഭിപ്രായപ്പെട്ടു. 
ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ഉദുമയിൽ നിർമിക്കുന്ന ഹോട്ടൽ സംരംഭവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് തദ്ദേശ വകുപ്പ് സ്ഥിരം അദാലത്തിൽ ഇവർ ഓൺലൈനിലൂടെ പരാതി നൽകിയത്. തുടർന്ന് സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന സിറ്റിങിൽ ഇവരുടെ പരാതി പരിഹരിച്ചുനൽകിയിരുന്നു. തദ്ദേശ അദാലത്ത് പോലുള്ള സംസ്ഥാന സർക്കാരിന്റെ പരിപാടികൾ സംരംഭകർക്ക് ഏറെ പ്രയോജനം ചെയ്യുന്നുവെന്ന് ഗോപാലൻ എന്റർപ്രൈസസ്‌ ആൻഡ്‌ ലിങ്ക് ഹോട്ടൽസ് ഡയറക്ടർ സി പ്രഭാകർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top