23 December Monday

ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ഹൈജമ്പ്‌ അണ്ടർ 16 ആൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണരാജ് ചൈതന്യ വിദ്യാലയം കാസർകോട്

നീലേശ്വരം
ജില്ലാ ജൂനിയര്‍, സീനിയര്‍ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിന് നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തില്‍ തുടക്കം. ചാമ്പ്യന്‍ഷിപ്പ്  മുന്‍ സംസ്ഥാന താരവും  അത്‌ ലറ്റിക്‌ പരിശീലകനുമായ കെ സി ഗിരീഷ്‌ ഉദ്ഘാടനം ചെയ്തു.  കെ വിജയകൃഷണൻ അധ്യക്ഷനായി. ഡോ. വി സുരേശൻ,  പി പി അശോകൻ എന്നിവർ സംസാരിച്ചു. പി ഗോപാലകൃഷ്ണൻ സ്വാഗതവും ടി ആർ പ്രീതി മോൾ നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നാല്‍പതോളം യൂണിറ്റുകളില്‍ നിന്ന്‌ വിവിധ ഇനങ്ങളിലായി 1200  കായികതാരങ്ങള്‍ പങ്കെടുക്കും. 10 നും 16 നും മധ്യേ പ്രായമുള്ളവരുടെ മത്സരം അവസാനിച്ചു.  18, 20 വയസിനു താഴെയും 20 മുകളിലും പ്രായമുള്ളവരുടെ പുരുഷ, വനിതാ മത്സരങ്ങൾ  ഞായറാഴ്‌ച നടക്കും.  ഞായർ വൈകിട്ട് 5.30 ന്‌  സമാപന പരിപാടി നടക്കും.
 
പെരിയടുക്ക എം പി 
ഇന്റർനാഷണൽ സ്കൂൾ മുന്നിൽ 
നീലേശ്വരം
ജില്ലാ അത് ലറ്റിക് മീറ്റിൽ 51 പോയിന്റ്‌ നേടി പെരിയടുക്ക എം പി ഇന്റർനാഷണൽ സ്കൂൾ മുന്നിട്ട് നിൽക്കുന്നു. 46 പോയിന്റുമായി കോസ്മോസ് പള്ളിക്കര രണ്ടും 35 പോയിന്റ്‌ നേടി വെള്ളരിക്കുണ്ട് സെന്റ്‌ എലിസബത്ത് സ്‌കൂൾ മൂന്നും സ്ഥാനത്താണ്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top