04 December Wednesday

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 
യുവാവിന്റെ 4 ലക്ഷം തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
ചെറുവത്തൂർ 
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവാവിന്റെ 4,13,000 രൂപ തട്ടിയെടുത്ത പരാതിയിൽ പൊലീസ് - കേസ്സെടുത്തു. തിമിരി വലിയപൊയിലിലെ എൻ മുഹമ്മദ് ജാസറിന്റെ പരാതിയിലാണ് ചീമേനി പൊലീസ് കേസെടുത്തത്. 
മുഹമ്മദ് ജാസറിന്റെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധമായി പണമിടപാട് നടത്തിയിട്ടുണ്ടെന്ന്‌ വീഡിയോ കോൾ വഴി സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌. 
പണമിടപാട് സംബന്ധിച്ച്‌ സിബിഐയും ഫോണിൽനിന്ന് ദേശവിരുദ്ധ കോളും തെറ്റായ സന്ദേശവും പോയിട്ടുണ്ടെന്നും ഇതിന്‌  മുംബൈ അഡേരി പൊലീസ്സും കേസ്സെടുത്തിട്ടുണ്ടെന്നും പറഞ്ഞ്‌ വിശ്വസിപ്പിച്ചു. 
ബാങ്ക് അക്കൗണ്ടിൽനിന്ന് ഫെബ്രുവരി 17നാണ് 4,13,00 രൂപ തട്ടിയെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top