22 December Sunday

മനസ്സിൽ കവിതയുടെ പച്ചപ്പുമായി

സുരേഷ് മടിക്കൈUpdated: Sunday Oct 6, 2024

മടിക്കൈ പഞ്ചായത്ത് ഹരിത കർമസേനാംഗമായ ശ്രീജിന ജ്യോതിഷ് എംസിഎഫിലെ പ്ലാസ്റ്റിക് ശേഖരം വേർതിരിക്കുന്നു

മടിക്കൈ
വീട്‌ തോറും പ്ലാസ്റ്റിക് ശേഖരിക്കാൻ അലയുമ്പോഴും ശ്രീജിനയുടെ മനസ്സുനിറയെ കവിതകളാണ്‌. മടിക്കൈ പഞ്ചായത്ത് ഹരിതകർമസേനാംഗമായ ശ്രീജിന ജ്യോതിഷ്  സാമൂഹിക പ്രശ്നങ്ങളും സ്ത്രീജീവിതവും വിഷയമാക്കി 40 ഓളം കവിത ഇതിനകം എഴുതി. ജോലിക്കിടയിലെ ഇടവേളയിലും ജോലി കഴിഞ്ഞ് വീട്ടിലെത്തി വീട്ടുജോലിയും കഴിഞ്ഞുമാണ്‌ കവിതാരചന. എട്ടാം ക്ലാസ് വരെ പഠിച്ച ശ്രീജിന അച്ഛനമ്മമാരുടെ മരണത്തെ തുടർന്നാണ് കൂലോംറോഡിലെ പിതൃസഹോദരന്റെ വീട്ടിലെത്തുന്നത്. പിന്നീട് ചാളക്കടവിലെ ജ്യോതിഷുമായുള്ള വിവാഹശേഷം ഉണ്യംവെളിച്ചത്ത് താമസമാക്കി. തന്റെ കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജിന. തബലിസ്റ്റും പെയിന്റിങ്‌ തൊഴിലാളിയുമായ ഭർത്താവ്‌ ജ്യോതിഷും പ്ലസ്ടു വിദ്യാർഥിനിയായ മകൾ വിഷ്ണുപ്രിയയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്‌. ഭർത്താവ്‌ ജ്യോതിഷ്‌  തന്റെ പല കവിതകൾക്കും സംഗീതം നൽകിയിട്ടുണ്ടെന്ന് ശ്രീജിന പറഞ്ഞു.  ടി എസ് തിരുമുമ്പ് വായനശാല പ്രവർത്തകരായ സി മോഹനൻ, എൻ വി കുഞ്ഞികൃഷ്ണൻ എന്നിവർ  എഴുത്തിന് പ്രചോദനവും പിന്തുണയും നൽകുന്നുണ്ടെന്ന് ശ്രീജിന പറഞ്ഞു.  യുവ കവിയിത്രിക്കുള്ള തുളുനാട് മാസികയുടെ കൂർമൽ എഴുത്തച്ഛൻ സ്‌മാരക പുരസ്‌കാരം ഇത്തവണ ശ്രീജിന ജ്യോതിഷിനാണ് ലഭിച്ചത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top