കാസർകോട്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് പരീശീലനം നൽകും. ഏഴിന് രാവിലെ 10 ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ബാലാവകാശ കമീഷൻ അംഗം ബി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ബാലാവകാശ സംരക്ഷണ കമീഷൻ സംസ്ഥാനത്ത് നടത്തിവരുന്ന ബൃഹത് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന പദ്ധതിയുമായി കമീഷൻ മുന്നോട്ടുപോകുകയാണ്.
ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കുവാൻ തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം ,കുടുംബശ്രീ മിഷൻ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തരീക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീ സഹകരണത്തോടെ പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 100 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ജില്ലാതല റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..