22 December Sunday

ജില്ലാ പദ്ധതി: നിർദേശങ്ങൾ സമർപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 കാസർകോട്‌

ജില്ലാ പദ്ധതിയിലേക്ക് പൊതുജനങ്ങളിൽനിന്ന്‌  വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും ആശയങ്ങളും ക്ഷണിക്കുന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും പുതിയ മുൻഗണനയും വികസന സാധ്യതകളും ഉൾക്കൊണ്ട്‌ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ ആശയങ്ങളും പൊതുജനങ്ങളും സ്വീകരിക്കുന്നത്‌.
ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതും വിവിധ വികസന മേഖലകളിൽ ഇടപെടുന്ന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനും സഹായിക്കുന്നതുമായ പദ്ധതി നിർദ്ദേശങ്ങളാണ് സമർപ്പിക്കേണ്ടത്. 
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും   10 നകം districtplanksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top