23 December Monday

പീപ്പിൾസ്‌ കോളേജിന്‌ 
എൻഎസ്‌എസ്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

സംസ്ഥാന പുരസ്‌കാരം മന്ത്രി ഡോ. ആർ ബിന്ദുവിൽനിന്ന്‌ മുന്നാട് പീപ്പിൾസ് കോളേജ് എൻഎസ്‌എസ്‌ പ്രോഗ്രാം 
ഓഫീസർമാരായ എം ടി ബിജുമോനും ശ്രീലതയും ചേർന്ന് ഏറ്റുവാങ്ങുന്നു

 മുന്നാട്

മുന്നാട് പീപ്പിൾസ് കോളേജ് നാഷണൽ സർവീസ് സ്കീമിന് സംസ്ഥാന പുരസ്‌കാരം. കോളേജുകളിൽ എൻഎസ്എസ് യൂണിറ്റുകൾ ഒരുക്കുന്ന സ്നേഹാരാമം പദ്ധതിക്കാണ് പുരസ്‌കാരം.  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികളും ഔഷധച്ചെടികളും വച്ചുപിടിപ്പിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ്  നടപ്പിലാക്കിയത്.
തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന എൻഎസ്എസ് പുരസ്‌കാര വിതരണ ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന്  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എം ടി ബിജുമോനും ശ്രീലതയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top