ഉദുമ
ഉദുമ മണ്ഡലത്തിലെ സ്കൂളുകൾക്കും റോഡിനുമായി കാസര്‍കോട് വികസനപാക്കേജിൽ 5.45 കോടിയുടെ ഭരണാനുമതി ലഭിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
കുണ്ടംകുഴി ജിഎച്ച്എസ് സ്‌കൂൾ കെട്ടിടം, ബന്തടുക്ക മാണിമൂല ജിഎൽപി സ്കൂൾ കെട്ടിടം, ദേലംപാടിയിലെ പാണ്ടി മല്ലംപാറ പടുപ്പ് റോഡ് കോൺക്രീറ്റ്, ചെമ്മനാട്ടെ ചെമ്പരിക്ക ജിയുപി സ്കൂൾ കെട്ടിടം എന്നിവയ്‌ക്കാണ് ഫണ്ട് അനുവദിച്ചത്.
കുണ്ടംകുഴി, മാണിമൂല സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ 1.13 കോടി രൂപ വീതമാണ് അനുവദിച്ചത്. പാണ്ടി- മല്ലംപാറ- പടുപ്പ് റോഡിന് 6.5 കിലോ മീറ്റര്‍ കോൺക്രീറ്റ് ചെയ്യാൻ 1.40 കോടി, ചെമ്പരിക്ക സ്കൂളിന് ഇരുനില കെട്ടിടം പണിയാൻ 1.79 കോടി രൂപയുമാണ് അനുവദിച്ചത്. ടെൻഡർ വേഗത്തിലാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..