മുന്നാട്
ഡിവൈഎഫ്‌ഐ റീ ബിൽഡ് പദ്ധതിയിലേക്ക് മുന്നാട് പേര്യയിലെ ക്ഷീര കർഷകൻ അനിൽ മുന്നാട് ഒരു ദിവസത്തെ കറവ 70 ലിറ്റർ പാൽ നൽകി. സംസ്ഥാന കമ്മറ്റിയംഗം കെ സബീഷ് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് ശിവൻ ചൂരിക്കോട്, ട്രഷറർ അനിൽ കക്കോട്ടമ്മ, ശരത്ത് മുന്നാട്, ജിഷ്ണു അരിചെപ്പ് എന്നിവർ സംസാരിച്ചു. മുന്നാട് വട്ടപ്പാറയിലെ ചന്തു, പുലിന്തണ്ടയിലെ എം അമേയ, മുന്നാട് ടൗണിലെ ശ്രേയജിത്ത്, ഇഷാൻജിത്ത് എന്നിവർ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് 13000 രൂപ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൾക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറി എ അപ്പൂസ്, ശരത്ത് മുന്നാട്, പ്രദീപ് മുണ്ടോട്ട് എന്നിവർ തുക ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..