22 November Friday

സഹകരണ ജീവനക്കാർ 
ജെആർ ഓഫീസ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള സഹകരണ എംപ്ലോയീസ് യൂണിയൻ ജോയന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള സഹകരണ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജോയന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. സഹകരണ സ്ഥാപനങ്ങളേയും ജീവനക്കാരേയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതികൾ പിൻവലിക്കുക, കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മിറ്റി രൂപീകരിക്കുക, സഹകരണ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവിശ്യങ്ങളുയർത്തിയാണ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്‌.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ജാനകി, സംസ്ഥാന കമ്മറ്റിയംഗം ബി. കൈരളി, ജില്ലാ ട്രഷറർ കെ രഘു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top