23 November Saturday

പരിശീലനം പൂർത്തീകരിക്കും മുമ്പേ തൊഴിൽ നിയമന ഉത്തരവ് മന്ത്രി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ജില്ലാ പഞ്ചായത്തും പട്ടിക വർഗ വികസന വകുപ്പും തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടത്തിയ പരിശീലനം 
പൂർത്തിയാക്കി, നിയമന ഉത്തരവ് കൈപ്പറ്റിയവർ മന്ത്രി ഒ ആർ കേളുവിനൊപ്പം

കാസർകോട്‌
ജില്ലാ പഞ്ചായത്ത്, പട്ടിക വർഗ്ഗ വികസന വകുപ്പ് തൊഴിൽനൈപുണ്യവികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പിലാക്കിയ പരിശീലനം പൂർത്തിയാക്കിയ 28 പേർക്കുള്ള നിയമന ഉത്തരവ് മന്ത്രി ഒ ആർ കേളു കൈമാറി. 
12 പെൺകുട്ടികളും 16 ആൺകുട്ടികളുമാണ്‌ നിയമന ഉത്തരവ്‌ കൈപ്പറ്റിയത്‌. 
തലശേരി അസാപ്- എൻടിടിഎഫ് കേന്ദ്രത്തിൽ നിന്നും  സിഎൻസി ടേണിങ്‌ ആൻഡ്‌  വെർട്ടിക്കൽ മില്ലിങ്‌ മെഷീൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി ക്യാമ്പസ് പ്രവേശനം വഴി തൊഴിൽ ലഭിച്ചവർക്കാണ് നിയമന ഉത്തരവ് നൽകിയത്. 
ഇന്ത്യയിലെ പ്രമുഖ മൾട്ടി നാഷണൽ കമ്പനികളായ ടെഗു ടെക് ബാംഗ്ലൂർ, മെക്ക് ഇൻഫിനിറ്റി, എസ് എൻ ടൂളിംഗ് കോയമ്പത്തൂർ, എൽ ജി ബി തുടങ്ങിയ കമ്പനികളിലാണ്‌ ഇവർക്ക്‌ ജോലി ലഭിച്ചത്‌. 
കാസർകോട്‌ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ  മന്ത്രി ഒ ആർ കേളു നിയമന ഉത്തരവ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. 
ഷാനവാസ് പാദൂർ, പട്ടികജാതി ക്ഷേമ ഓഫീസർ എം മല്ലിക, ഗീതാ കൃഷ്ണൻ, എസ്‌ എൻ സരിത, എൻടിടിഎഫ് പ്രിൻസിപ്പൽ ആർ അയ്യപ്പൻ, വികാസ് പലേരി എന്നിവർ സംസാരിച്ചു. എം മനു സ്വാഗതവും ശബരീഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top