22 December Sunday

പട്ടിക മേഖലാ പദ്ധതികൾ 
മന്ത്രി അവലോകനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

 കാസർകോട്‌

ജില്ലയിലെ പട്ടികവർഗ, പട്ടികജാതി വികസന, പിന്നോക്കക്ഷേമ വകുപ്പുകളുടെ വിവിധ പദ്ധതികൾ  മന്ത്രി  ഒ ആർ കേളു അവലോകനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്‌, എ കെ എം അഷ്റഫ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, കലക്ടർ കെ ഇമ്പശേഖർ എന്നിവരും സന്നിഹിതരായി.
 വിവിധ നിയോജക മണ്ഡലങ്ങളിലെ വകുപ്പുകളിലെ പ്രശ്നങ്ങൾ എംഎൽഎമാർ അവതരിപ്പിച്ചു. കുണ്ടംകുഴി സാവിത്രി ഭായി ഫൂലേ ആശ്രാമം സ്കൂളിൽ അഞ്ച് മുതൽ എട്ടു വരെ ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്ന്  സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.  
ജില്ലാതലത്തിൽ സ്ഥലരം അവാേകനം വേണമെന്ന്‌  എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു.  ചായ്യോം, മൂലക്കണ്ടം പട്ടിക ജാതി കോളനികളിൽ നിർമിച്ച കെട്ടിടം തുറന്ന് കൊടുക്കണമെന്ന് ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ പ്രതിനിധി കെ പത്മനാഭൻപറഞ്ഞു.
 ജില്ലാ പട്ടികജാതി വികസന ഓഫീസർ രവിരാജ്, പട്ടികവർഗ വികസന ഓഫീസർമാരായ എം മല്ലിക, എം അബ്ദുൾ സലാം, പട്ടികവർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിപിൻദാസ്, പട്ടികജാതി ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ടി സജീവൻ എന്നിവരും സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top