23 December Monday

മാറും മനോഹരിയാകും ഉദുമ

രാജേഷ് മാങ്ങാട്Updated: Monday Oct 7, 2024

ഉദുമ പഞ്ചായത്തിലെ ഹരിതകർമസേന പ്രവർത്തകർ വെടിക്കുന്ന് വടക്കുംതൊട്ടിയിൽ എംസിഎഫ് കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നു

ഉദുമ
ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിൽ വേറിട്ട ഇടപെടലുകൾ നടത്തി  മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് ഉദുമ പഞ്ചായത്ത്.  ശുചീകരണ പ്രവർത്തനം, ബോധവൽക്കരണ ക്ലാസ്‌ തുടങ്ങി വിവിധ പരിപാടികൾ ഇതിനകം പഞ്ചായത്തിൽ നടത്തി. പഞ്ചായത്തിലെ പ്രധാന ടൗണായ പാലക്കുന്നിനെ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതിന്‌ ക്ലീൻ പാലക്കുന്ന് പദ്ധതിക്ക്‌ തുടക്കമായി.  ജനപ്രതിനിധികളും ജനങ്ങളും പാലക്കുന്ന് ടൗണിൽ ശുചിത്വ ദീപം തെളിയിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്. ബേവൂരി,  ഉദുമ ജിഎൽപി സ്കൂൾ, കുണ്ടോളം പാറ അങ്കണവാടി എന്നിവിടങ്ങളിലെ പരിസരം ശുചീകരിച്ചു. 
അമരാവതി അങ്കണവാടി മുതൽ മാങ്ങാട് അംബാപുരം റോഡ് വരെ ശുചീകരിച്ചു.  അരമങ്ങാനം സ്കൂൾ പരിസരം, ആര്യടുക്കം സ്കൂൾ പരിസരം, വെടിക്കുന്ന് സ്കൂൾ പരിസരം, കുടുംബാരോഗ്യ കേന്ദ്രം മുതൽ എരോൽ അമ്പലം വരെയുള്ള റോഡ് എന്നിവിടങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തി. ഞെക്ലി ആരോഗ്യ കേന്ദ്രം മുതൽ മൈലാട്ടി സബ്സ്റ്റേഷൻ വരെയുള്ള റോഡും ശുചീകരിച്ചു. പാക്യാര ജങ്ഷൻ മുതൽ സൗത്ത് പാക്യാര വരെയും ആറാട്ടുകടവ് പാലം മുതൽ ചന്ദ്രപുരം വരെയും റോഡ്‌ ശുചീകരിച്ചു. മുദിയക്കാൽ സ്കൂൾ, കോട്ടിക്കുളം തച്ചങ്ങാട് പാലത്ത്യാര റോഡ്, തിരുവക്കോളി സ്കൂൾ, തിരുവക്കോളി ടൗൺ,  പട്ടത്താനം അങ്കണവാടി പരിസരം,  ബേക്കൽ ഗവ. ഫിഷറീസ് സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനം നടത്തി. 
ബേക്കൽ കടപ്പുറം, ബേക്കൽ ജിഎഫ്എൽപിഎസ് പരിസരം, കോട്ടിക്കുളം പകൽവീട്, ബേക്കൽ ജിഎഫ് യുപിഎസ് പരിസരങ്ങളിലും ശുചീകരണ പ്രവർത്തനം നടന്നുവരുന്നു. പള്ളം ജങ്‌ഷൻ മുതൽ തെക്കേക്കര പാറപ്പുറം അങ്കണവാടിവരെയും കാപ്പിൽ പാലം മുതൽ അംബികാനഗർ വരെയും ജന്മ ബീച്ച് മുതൽ തെരുവത്ത് അങ്കണവാടി വരെയും  ശുചീകരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top