15 October Tuesday
ജില്ലാ അത്‌ലറ്റിക്‌സ്‌ മീറ്റ്‌

കോസ്‌മോസ്‌ പള്ളിക്കര ഓവറോൾ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ജില്ലാ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 ആൺകുട്ടികളുടെ ലോങ്ജംപിൽ കോസ്മോസ് പള്ളിക്കരയുടെ അബ്ദുൾഹനാസ് ഒന്നാംസ്ഥാനം നേടുന്നു.

നീലേശ്വരം
ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം പള്ളിക്കര കോസ്‌മോസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഓവറോള്‍ ചാമ്പ്യന്മാർ. രണ്ട്‌ ദിവസമായി നീലേശ്വരം പുത്തരിയടുക്കം ഇ എം എസ്‌ സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 206 പോയിന്റ്‌  നേടിയാണ്‌ കോസ്‌മോസ്‌ ജേതാക്കളായത്‌. 147 പോയിന്റോടെ കാസര്‍കോട്‌ പെരിയടുക്ക എം പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടും 117 പോയിന്റ്‌ നേടി വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വെന്റ്‌ മൂന്നും സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ കോസ്‌മോസ്‌   154 പോയിന്റ്‌ നേടി. 
പെരിയടുക്ക എംപി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഈ വിഭാഗത്തില്‍ 85 പോയിന്റും വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വന്റ്‌ സ്‌കൂള്‍ 66 പോയിന്റും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 62 പോയിന്റോടെ എം പി ഇന്റര്‍നാഷണല്‍ സ്‌കൂളിനാണ്‌ ഒന്നാംസ്ഥാനം. 52 പോയിന്റുമായി നീലേശ്വരം കോസ്‌മോസ്‌, 51 പോയിന്റ്‌ നേടിയ വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വെന്റ്‌ സ്‌കൂള്‍ എന്നിവ രണ്ടും മൂന്നുംസ്ഥാനം നേടി. 
ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക്‌ ജില്ലാ അത്‌ ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി പി ഗോപാലകൃഷ്‌ണന്‍ ട്രോഫി സമ്മാനിച്ചു. ടി ശ്രീധരന്‍ നായര്‍ അധ്യക്ഷനായി. ജനാർദ്ദനൻ അച്ചാംതുരുത്തി സംസാരിച്ചു. രാജു നിടുങ്കണ്ട സ്വാഗതവും ടി വി ഗോപാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top