25 December Wednesday

ആശ്വാസം പകർന്ന്‌ 
എം വി ഗോവിന്ദന്റെ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തിൽ മരിച്ച ചോയ്യങ്കോട്‌ മഞ്ഞളംകാട്ടെ ബിജുവിന്റെ കുടുംബത്തെ സിപിഐ എം 
സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചപ്പോൾ

 നീലേശ്വരം

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌  സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ  സന്ദർശനം. ചോയ്യങ്കോട് മഞ്ഞളംകാട്ടെ ബിജുവിന്റെ വീട്ടിലാണ്‌ ആദ്യമെത്തിയത്‌. തുടർന്ന്‌ തൊട്ടടുത്തുള്ള കിനാനൂർ റോഡിലെ സി സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും വീടുകൾ സന്ദർശിച്ചു.  
മംഗളൂരു എ ജെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്ന കിനാനൂരിലെ രജിത്തിന്റെ വീടും അദ്ദേഹം സന്ദർശിച്ചു. തുടർന്ന്‌ ചെറുവത്തൂർ തുരുത്തി ഓർക്കുളത്തെ ഷിബിൻരാജിന്റെ വീട്ടിലും എത്തി.  
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും ലഭ്യമാക്കാൻ  ഇടപെടുമെന്ന്  ഉറപ്പുനൽകി. ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ, നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ സുധാകരൻ എന്നിവരും ഒപ്പമുണ്ടായി. 
അപകടം നടന്ന അഞ്ഞൂറ്റംമ്പലം ക്ഷേത്രവും എം വി ഗോവിന്ദൻ സന്ദർശിച്ചു. വി കെ രാജൻ, എം രാജൻ, നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി എന്നിവർ ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top