26 December Thursday

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 
23 മുതൽ ഉദുമയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

 ഉദുമ 

ജില്ലാ പഞ്ച ഗുസ്തി അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ 23, 24 തീയതിയിൽ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ  
ജില്ലാ പഞ്ചഗുസ്തി  ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും.  സബ് ജൂനിയർ, ജൂനിയർ, യൂത്ത്, മാസ്റ്റേഴ്സ് പുരുഷ, വനിതാ മത്സരത്തിൽൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 200 ൽ പരം കായിക താരങ്ങൾ പങ്കെടുക്കും. 
23 ന്  മത്സരാർഥികളുടെ ശരീര ഭാര നിർണയം നടത്തും. 24 ന് രാവിലെ 10 ന്   ജില്ലാ സ്പോർട്സ്  കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്മാൻ ഉദ്ഘാടനംചെയ്യും.  സംസ്ഥാന  മത്സരത്തിലേക്കുള്ള  ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുക്കും. ഫോൺ:
9447037405.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top