22 December Sunday
കാസര്‍കോട് വികസന പാക്കേജ്‌

വിവിധ പദ്ധതികള്‍ക്ക് 16.98 കോടിയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024

 

 
കാസർകോട്
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി  ജില്ലയിലെ വിവിധ  സ്‌കൂളുകൾ, റോഡുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, സ്‌പോർട്‌സ് ബിൽഡിങ് കോംപ്ലക്സ് എന്നിവയുടെ നിർമാണത്തിന്‌ 16.98 കോടി രൂപയുടെ ഭരണാനുമതി.  ചെമ്പരിക്ക ജിയുപി സ്‌കൂൾ–-  179.15 ലക്ഷം,  മാണിമൂല ജിഎൽപി സ്‌കൂൾ–- 113.20 ലക്ഷം കുണ്ടംകുഴി ജിഎച്ച്എസ്എസ്‌ –- 113.20 ലക്ഷം എന്നിങ്ങനെയാണ്‌ തുക വകയിരുത്തിയത്.  സ്‌കൂൾ കെട്ടിടങ്ങൾക്ക് വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാസർകോട്  ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിത്തിന്‌ 499.99 ലക്ഷം രൂപയും മധൂർ  പഞ്ചായത്തിലെ കാസർകോട് സ്‌പോർട്‌സ് ബിൽഡിങ് കോംപ്ലക്സ്  രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 153.50 ലക്ഷം രൂപയും വകയിരുത്തി.  രണ്ട് പദ്ധതികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം വഴിയാണ് നടപ്പിലാക്കുന്നത്.
 ദേലംപാടി പഞ്ചായത്തിലെ പാണ്ടി മല്ലംപാറ പടുപ്പ് റോഡിന്റെ വനപ്രദേശത്ത് ഉൾപ്പെടുന്ന 2.5 കീ.മീ റോഡ് കോൺക്രീറ്റ് ചെയ്യാൻ 140.29 ലക്ഷം രൂപ വകയിരുത്തി.  ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ച വീരമലക്കുന്ന് റോഡ് ടൂറിസം വികസനത്തിന് ഉതകുന്ന വിധത്തിൽ നിർമിക്കുന്നതിനായി 499 ലക്ഷം രൂപയും വകയിരുത്തി. കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.  യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി.  പ്രവൃത്തി ഉടൻ ടെൻഡർ ചെയത് ആരംഭിക്കുമെന്നും കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top