22 December Sunday

നായയെ പുലി കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

പാണത്തൂർ കല്ലപ്പള്ളിയിൽ വളർത്തുനായയെ പുലികടിച്ചുകൊണ്ടുപോയ സ്ഥലത്ത്‌ വനം വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു

 രാജപുരം

പാണത്തൂർ കല്ലപ്പള്ളിയിൽ വളർത്തുനായയെ പുലികടിച്ചുകൊണ്ടുപോയി. കല്ലപ്പള്ളിയിലെ എം എസ് ഭരതന്റെ വീട്ടിലെ നായയെയാണ് പുലി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി അഴിച്ചുവിട്ട നായയെയാണ്‌ തോട്ടത്തിൽനിന്ന്‌ പുലി പിടികൂടിയത്‌. 
മൂന്ന് നായകളിൽ ഒന്നിനെയാണ്  കൊണ്ടുപോയത്. അർധരാത്രി നായ അസാധാരണമായി കുരയ്‌ക്കുന്നത് വീട്ടുകാർ കേട്ടിരുന്നു.
 പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പാണത്തൂരിന്റെ സമീപ പ്രദേശങ്ങളിൽ ദിവസങ്ങളായി പുലി സാന്നിധ്യമുണ്ട്. പരിയാരം ആര്യങ്ങാനം റോഡിൽ തിങ്കളാഴ്ച രാത്രി പുലിയെ കണ്ടിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top