26 December Thursday

വനിതാ ഫുട്ബോൾ ജേതാക്കൾക്ക് 
ജില്ലാ പഞ്ചായത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ജില്ലാ പഞ്ചായത്ത് നൽകിയ ആദരം ഏറ്റുവാങ്ങിയ ശേഷം സംസ്ഥാന വനിതാ ഫുട്ബോൾ ജേതാക്കളായ ജില്ലാ ടീം 
മന്ത്രി ഒ ആർ കേളുവിനോടൊപ്പം

കാസർകോട്‌
സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വനിതാ ടീമംഗങ്ങളെ ജില്ലാ പഞ്ചായത്ത്‌ ആദരിച്ചു.  
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സിനിയർ വനിതാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ ജില്ലാ വനിത ടീം അംഗങ്ങൾക്കുള്ള  മന്ത്രി ഒ ആർ കേളു സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വീരമണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  ചെയർപേഴ്സൺമാരായ ഗീതാ കൃഷ്ണൻ,  എസ് എൻ സരിത എന്നിവർ സംസാരിച്ചു. എം മനു സ്വാഗതവും ശബരീഷ് നന്ദിയും  പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top