18 November Monday

സഹകരണ ഓണം 
വിപണിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്‌ ആലാമിപ്പള്ളി പീപ്പിൾ വെൽഫെയർ സഹകരണ 
സംഘത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്

ഓണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ്, കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം അലാമിപ്പള്ളി പീപ്പിൾ വെൽഫെയർ സഹകരണസംഘത്തിൽ  ഇ ചന്ദ്രശേഖരൻ എംഎൽഎ ജില്ലാതല ഉദ്ഘാടനം ചെയ്‌തു. 
അരി, പഞ്ചസാര, ചെറുപയർ, കടല, മുളക്, വെളിച്ചെണ്ണ തുടങ്ങിയ 13  നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റിനങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലും ലഭിക്കും. 
കൺസ്യൂമർ ഫെഡിന്റെ കീഴിൽ 65 ഓണച്ചന്തകളും ഏഴ്‌ ത്രിവേണി സൂപ്പർമാർക്കറ്റുമാണ്‌ ജില്ലയിൽ പ്രവർത്തിക്കുന്നത്‌. 14 വരെ ചന്തയുണ്ടാകും. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത മുഖ്യാതിഥിയായി. 
കൗൺസിലർ ടി കെ സുമയ്യ, ഹൊസ്ദുർഗ് അസി. രജിസ്ട്രാർ കെ ലോഹിതാക്ഷൻ, സഹകരണ സംഘം യൂണിറ്റ് ഇൻസ്‌പെക്ടർ പി സുഗതൻ, കെ രാജ്‌മോഹൻ, പി വി കുഞ്ഞികൃഷ്ണൻ, സംഘം സെക്രട്ടറി കെ ഉഷ എന്നിവർ സംസാരിച്ചു.   സംഘം പ്രസിഡന്റ്‌ പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ വി ജയപാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top