22 December Sunday
മടിക്കേരി സ്വദേശികൾക്ക് പരിക്ക്

കോട്ടൂരിൽ വാഹനാപകടം; മൂന്ന് കാറുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കോട്ടൂരിൽ അപകടത്തിൽപെട്ട കാറുകൾ

മുളിയാർ
ചെർക്കള –- ജാൽസൂർ സംസ്ഥാനപാതയിലെ കോട്ടൂരിൽ വാഹനാപകടത്തിൽ മൂന്ന് കാറുകൾ തകർന്നു. ഒരു കാറിലുണ്ടായിരുന്ന മടിക്കേരി സ്വദേശികൾക്ക് പരിക്കേറ്റു. ശനി വൈകിട്ട് 6.15 നാണ് സംഭവം. മടിക്കേരി ബാഗമണ്ഡല സ്വദേശികൾ സഞ്ചരിച്ച  കാർ മുള്ളേരിയ ഭാഗത്ത് നിന്ന് വരികയായിരുന്നു. 
കോട്ടൂർ ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞതോടെ നിയന്ത്രണം വിട്ട് ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ ഇടിച്ചു. ഈ കാർ മടിക്കേരിയിലേക്ക് പോവുകയായിരുന്നു. രണ്ട്  കാറുകളുടെ ഇടിയുടെ ആഘാതത്തിൽ ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിന്റെ മുകളിലേക്ക് ഇടിച്ചുകയറി. മടിക്കേരി ബാഗമണ്ഡല സ്വദേശികൾ സഞ്ചരിച്ച കാറിൽ ബാപ്പയും ഉമ്മയും മൂന്ന് മക്കളുമാണുണ്ടായത്. ഇതിൽ അഞ്ചു വയസ്സുള്ള കുട്ടിയുടെ കാലിന് പരിക്കേറ്റു. മറ്റൊരു കുട്ടിയെ മംഗളൂരു സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. മറ്റുള്ളവർ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സ തേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top