22 December Sunday

സുനിത നൽകി സ്വന്തം ഭൂമി; 
ഉമ്മയ്‌ക്കിനി വീടൊരുക്കാം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
ബീംബുങ്കാൽ
വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ ഒരു ഉമ്മക്ക് താങ്ങായി സർക്കാർ ഉദ്യോഗസ്ഥ. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത ബീംബുങ്കാലിലെ ഉമ്മക്ക് സ്വന്തം ഭൂമി എഴുതി നൽകിയിരിക്കുകയാണ്‌ കുറ്റിക്കോൽ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഇ സുനിത കരിച്ചേരി. കുറ്റിക്കോൽ കളക്കര സ്വദേശിയായ സുനിത 2014ൽ ബേഡഡുക്ക പഞ്ചായത്തിലാണ് ആദ്യം വിഇഒയായി എത്തിയത്‌. ഇവിടെ വച്ചാണ്‌ ഉമ്മയുമായി പരിചയപ്പെടുന്നത്. ഉമ്മക്ക്  ഒപ്പം  സഹോദരിയുമുണ്ട്. ഭർത്താവ് നാല് മാസം മുമ്പ് മരിച്ചു. 
വാടക വീട്ടിൽ നിന്നും വാടക വീടുകളിലേക്ക് മാറിതാമസിക്കുന്ന നിർധന കുടുംബം പിഎംഎവൈയിൽ വീടിന്‌ അപേക്ഷിച്ചു. എന്നാൽ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട് ലഭിക്കാൻ തടസമായി. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ഇതേ പ്രശ്നം തടസമായി. കൊളത്തൂർ വില്ലേജിൽ തങ്ങളുടെ ഭൂമിയോട് ചേർന്നുള്ള മൂന്ന് സെന്റ് ഭൂമി ഇവർക്ക്‌ നൽകാൻ സുനിതയും ഭർത്താവ് കെ അരവിന്ദാക്ഷനും ചേർന്ന്‌  തീരുമാനിക്കുകയായിരുന്നു. 2021ൽ തന്നെ പഞ്ചായത്തിൽ സമ്മതം അറിയിച്ചെങ്കിലും പല കാരണങ്ങളാൽ രജിസ്ട്രേഷൻ നീണ്ടു.  തുടർന്ന്‌ സിപിഐ എം ബീംബുങ്കാൽ മുൻ ബ്രാഞ്ച് സെക്രട്ടറി പി സുകുമാരൻ ഇടപെട്ട് രജിസ്ട്രേഷൻ നടപടി വേഗത്തിലാക്കി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top