23 December Monday

ബാലസൗഹൃദ രക്ഷാകർതൃത്വ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

സംസ്ഥാന ബാലാവകാശ കമീഷനും ജില്ലാ കുടുംബശ്രീ മിഷനും സംഘടിപ്പിച്ച ബാലസൗഹൃദ രക്ഷാകർതൃത്വ പരിശീലനം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനംചെയ്യുന്നു

 കാസർകോട്‌

സംസ്ഥാന ബാലാവകാശ കമീഷനും ജില്ലാ കുടുംബശ്രീ മിഷനും സംഘടിപ്പിച്ച ബാലസൗഹൃദ രക്ഷാകർതൃത്വം പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി 
 ഉദ്ഘാടനം ചെയ്‌തു.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക് സംസാരിച്ചു.   എം രേഷ്മ സ്വാഗതവും  കെ വി ലിജിൻ നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത പൂർണമായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ  ആൽബിൻ എൽദോസ്, ബാലാവകാശം, ബാലാവകാശ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ  കെ ഷുഹൈബ് എന്നിവർ ക്ലാസെടുത്തു.  
ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി  സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി  ബാലാവകാശ സംരക്ഷണ കമീഷന്റെ നേതൃത്വത്തിലാണ്‌ 'സുരക്ഷിത ബാല്യം സുന്ദര ഭവനം' എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top