കാസർകോട്
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ 2024 സമാപിച്ചു.
ചെർക്കള ഹയർ സെക്കൻഡറിയിലെ പരിപാടിയിൽ പുത്തൻ കോഴ്സുകളും തൊഴിൽ മേഖലകളും ഉപരി പഠനസാധ്യതകളും പരിചയപെടുത്തുന്ന വിവിധ പരിപാടികൾ നടന്നു. നാലായിരത്തോളം വിദ്യാർഥികളും ഇരുപതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകളുമെത്തി. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനംചെയ്തു. ചെങ്കള പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സമീർ എടനീർ അധ്യക്ഷനായി. പി മോഹനൻ, പ്രിൻസിപ്പൽ ടി വി വിനോദ് കുമാർ, കെ മെയ്സൺ, സി മനോജ്കുമാർ, ടി കെ മുഹമ്മദലി, സി പ്രവീൺ കുമാർ, ടി എ സമീർ, എം രഘുനാഥ്, റോജിൻ ജോസഫ് എന്നിവർ സംസാരിച്ചു. സമാപനയോഗം സി വി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്തു. വിനോദ് കുമാർ അധ്യക്ഷനായി. ദിലീപ് മാധവ്, എ ജയകൃഷ്ണൻ, ടി കെ മുഹമ്മദാലി, ടി എ സമീർ, റോജി ജോസഫ്, സുബിൻ ജോസ് എന്നിവർ സംബന്ധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവ ചേർന്ന് പോഷക പ്രദർശന ന്യൂട്രി തട്ടുകടയും ഒരുക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..