19 December Thursday

ദേവന്റെ കുടുംബം ഇനി സ്‌നേഹത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

സിപിഐ എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി, ഒഴിഞ്ഞ വളപ്പ് കടപ്പുറത്തെ ദേവനും സുശീലക്കും കുടുംബത്തിനും നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറുന്നു

കാഞ്ഞങ്ങാട്

സിപിഐ എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി, ഒഴിഞ്ഞ വളപ്പ് കടപ്പുറത്തെ ദേവനും സുശീലക്കും കുടുംബത്തിനും നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. പത്തുലക്ഷം രൂപ ചിലവിട്ട്‌ നിർമിച്ച വീടിന്റെ എല്ലാ നിർമാണവും പൂർത്തിയാക്കിയാണ്‌ കൈമാറിയത്‌. 
 ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ അധ്യക്ഷനായി. അഡ്വ. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, വി സുകുമാരൻ, നജ്മ റാഫി, എൻ വി പവിത്രൻ, എം വി രാഘവൻ, തുളസി പ്രമോദ്, കെ വി ജയപാലൻ, എൻ വി ബാലൻ എന്നിവർ സംസാരിച്ചു. എ ശബരീശൻ സ്വാഗതവും ഒ വി അഖിൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top