22 December Sunday
മാലിന്യം റോഡരികിൽ തോന്നിയപോലെ

മംഗൽപാടി, ചെർക്കള 
പഞ്ചായത്തിന്‌ പിടിവീണു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
കാസർകോട്‌
മാലിന്യം റോഡരികിൽ തള്ളിയ മംഗൽപാടി, ചെർക്കള പഞ്ചായത്തുകൾക്ക്‌ സംസ്ഥാന സർക്കാർ 5000 രൂപ വീതം പിഴയിട്ടു. കാസർകോട്‌ നഗരസഭക്ക്‌ പിഴയിട്ടില്ലെങ്കിലും കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കാൻ നിർദ്ദേശിച്ചു.
 തദ്ദേശ അദാലത്തിൽ പങ്കെടുക്കാൻ മൂന്നിന്‌ ജില്ലയിലെത്തിയ മന്ത്രി എം ബി രാജേഷാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനോട് പരിശോധിച്ച്  നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. ‘ജില്ലയിലെത്തുന്ന മന്ത്രി എം ബി രാജേഷ് അറിയാൻ’ എന്ന തലക്കെട്ടിൽ ദേശാഭിമാനി നൽകിയ വാർത്തയെ തുടർന്നാണ്‌ നടപടിക്ക്‌ മന്ത്രിയുടെ നിർദ്ദേശമുണ്ടായത്‌. 
അഞ്ച് ദിവസത്തിനകം മാലി
ന്യം വൃത്തിയാക്കിയത്‌ റിപ്പോർട്ട് ചെയ്യാനും എൻഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. കേരള പഞ്ചായത്തിരാജ് നിയമത്തിൽ 219 എ എ(5) പ്രകാരം മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ വ്യക്തികൾക്കെന്ന പോലെ, തദ്ദേശ സ്ഥാപനങ്ങൾക്കു മേലും പിഴ ചുമത്താൻ കഴിയും. ഈ വ്യവസ്ഥ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി പിഴ ചുമത്തുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ചെങ്കളയും മംഗൽപ്പാടിയും.  നിയമം 219 എക്സ് പ്രകാരം രൂപീകരിച്ചിട്ടുള്ള  പഞ്ചായത്തിന്റെ സ്പെഷ്യൽ അക്കൗണ്ടിലാണ് പിഴ തുക അടക്കേണ്ടത്. ഇത്‌ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിനുതന്നെ വിനിയോഗിക്കാം.  മറ്റ് പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കരുത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top