25 November Monday

മോട്ടോർ തൊഴിലാളികൾ ക്ഷേമനിധി 
ഓഫീസിലേക്ക് മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

മോട്ടോർ ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌  മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 
ക്ഷേമനിധി നിയമങ്ങളിലെ അപാകം പരിഹരിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ നൽകുന്നതിൽ ചീഫ് ഓഫീസറുടെ അനാസ്ഥ അവസാനിപ്പിക്കുക, ക്ഷേമനിധി വിഹിതം ഒടുക്കാത്ത ഉടമകളുടെ വാഹനങ്ങളുടെ നികുതി സ്വീകരിക്കുന്നത് നിർത്തിവയ്‌ക്കുക, 10 വർഷം സർവീസ് പൂർത്തിയാക്കുന്ന അംഗങ്ങൾക്ക് 60 വയസ് പൂർത്തിയാകുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി അപ്പുക്കുട്ടൻ അധ്യക്ഷനായി. 
രാജൻ കരിച്ചേരി, പ്രശാന്ത് പയറ്റിയാൽ, ദമോദരൻ നീലേശ്വരം, കെ രാമകൃഷ്ണൻ, കെ എം രാജീവൻ എന്നിവർ  സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top